Description
വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിചാലും ആണ്‍കുട്ടികള്‍ ഉണ്ടാകുമെന്ന് വിവരണംമഹാരാഷ്ട്രയിലെ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ തീര്‍ത്തും സ്ത്രീ വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ വിവരണങ്ങള്ആണ് കുഞ്ഞുണ്ടാകാനുള്ള മാര്‍ഗമാണ് ബിഎഎംഎസ് മൂന്നാം വര്‍ഷ പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് .രണ്ട് മണി ഉഴുന്നു പരിപ്പ്, രണ്ട് മണി കടുക്, ആല്‍മരത്തിന്റെ വടക്കോട്ടുള്ള കൊമ്പ് എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് കഴിച്ചാല്‍ മതി. അതുമല്ലെങ്കില്‍ വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിചാലും ആണ്‍കുട്ടികള്‍ ഉണ്ടാകുമെന്നാണ് ദിവ്യന്മാരല്ല പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ആണ് ഭ്രൂണം സൃഷ്ടിക്കുന്ന രീതിയെ പുംസ്വന് എന്നാണ് പറയുന്നതെന്നും ആണ്‍കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ പുംസ്വന് അനുഷ്ഠാനം പിന്തുടരണമെന്നും പുസ്തകത്തില്‍ പറയുന്നു.ആണ്‍കുഞ്ഞുണ്ടാവാന്‍ ഇത്തരത്തില്‍ അര്‍ഥശൂന്യമായ ഒട്ടേറെ വിദ്യകള്‍ പുസ്തകം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി പകര്‍ന്നു നല്‍കുന്നുണ്ട്. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്ത ആൺ പ്രതിമ ഉരുക്കി പാലിലോ തൈരിലോ വെള്ളത്തിലോ ഒഴിച്ച് പുഷ്പ നക്ഷത്ര നാഴികയില്‍ കഴിച്ചാലും ആണ്കുഞ്ഞുണ്ടാവുമെന്നും പുസ്തകം വിവരിക്കുന്നു.ഗര്‍ഭസ്ഥ ശിശു നിര്‍ണ്ണയ രീതി നിരോധിച്ചു കൊണ്ഠുള്ള പിസിപിഎന്‍ഡിടി ആക്ട് ജില്ലാ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗം ഗണേഷ് ബോര്ഹാഡെയാണ് വിഷയം പൊതു ജന സമക്ഷം കൊണ്ടുവന്നത്. മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിൽ വരെ ഇത്തരത്തില്‍ പല ആയുര്‍വേദ ഡോക്ടര്‍മാരും ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.മഹാരാഷ്ട്ര ആരോഗ്യ സര്‍വ്വകലാശാലയുടെ മേല്‍നോട്ടത്തിലാണ് ബി എ എം എസ് സിലബസ്സ് തയ്യാറാക്കുന്നത്. Ayurveda textbook shocker: How to conceive a boy#AnweshanamIndiaSubscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanam.com
Tags
Ayurveda How to conceive a boy Ayurveda textbook shocker