അധ്യാപകരും യോഗ പഠിക്കണം - യു ജി സി കോളേജുകളിലെ വാര്‍ഷികാഘോഷങ്ങളിലും മറ്റും യോഗ ഒരിനമായി ഉള്‍ക്കൊള്ളിക്കണമെന്നും നിര്ദേശമുണ്ട്ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ യോഗ പരിശീലിക്കണമെന്ന് യു.ജി.സി. കോളേജുകളിലെ വാര്‍ഷികാഘോഷങ്ങളിലും മറ്റും യോഗ ഒരിനമായി ഉള്‍ക്കൊള്ളിക്കണമെന്നും നിര്‍ദേശമുണ്ട്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലാ വി.സി.മാര്‍ക്കയച്ച കത്തിലാണ് ഈ നിര്‍ദേശം. നേരത്തേ കേന്ദ്ര ആയുഷ്വകുപ്പ് എല്ലാ സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര യോഗദിനം ആചരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് യോഗ പരിശീലനം നടത്തുക, യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുക, പരിശീലനകേന്ദ്രങ്ങളുടെ സഹായത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ സ്ഥാപനവും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുക തുടങ്ങിയ കേന്ദ്ര നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് യു.ജി.സി.യുടെ നടപടി. സര്‍വകലാശാലകളിലും കോളേജുകളിലും യോഗദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികള്‍ പത്ത് ദിവസത്തിനുള്ളില്‍ യു.ജി.സി.യെ അറിയിക്കുകയും വേണം. #News60Subscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanamcom