Description
വോട്ടിങ്ങില്‍ കടലാസ്സ് തിരിച്ചെത്തുന്നു വോട്ടെടുപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ വോട്ട് രസീത് ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനംവോട്ടെടുപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ വരാനിരിക്കുന്ന എല്ലാ ലോക്സഭ– നിയമസഭ തിരഞ്ഞെടുപ്പുകളിലും വോട്ട് രസീത്(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം .ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഒരു വോട്ടർ വോട്ടു ചെയ്യുമ്പോൾ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പിൽ അച്ചടിച്ചു വരും. വോട്ടർക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കൻഡ് നൽകും.തുടർന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേർന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം.Subscribe to Anweshanam : https://goo.gl/N7CTnG Get More AnweshanamRead: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdo... https://www.facebook.com/news60ml/